Saturday 11 June 2011

സഹ്യാന്തകന്‍

(കവിത:- കമാല്‍ പെരിങ്ങാല)



ചീരിയെത്തുന്നു സഹ്യാന്തകന്‍.
മസ്തകം കുലുക്കി. വാലും ചെവികളുമാട്ടി,
പിരിക്കൊമ്പുനീട്ടി, കുത്തിപ്പോളിക്കുവാന്‍!
ഹോ! സഹ്യമല്ലാത്തോരോ താണ്ടവങ്ങള്‍!

ഫ്ലാറ്റിലെ പുതു മുത്തശ്ശിമാര്‍ പെരക്കിടാങ്ങളെ
ചാരെക്കിടത്തി അടക്കം പറയുന്നു:
ജേസീബി വരുന്നിതാ... വാവാവമായിക്കിടന്നുകൊള്ളൂ
തൂകി കയത്തിലെരിഞ്ഞിടുവെന്‍...
പണ്ടത്തെ മുത്തശ്ശി വായുരുള തന്നെന്നിളംകാതില്‍ പറഞ്ഞിരുന്നു:
"കാവുത്സവക്കൊമ്പന്‍ 
പൊന്നുമോനെ നീട്ടിത്തേടിടുന്നു..
വാരിയെടുക്കുവാന്‍ കൊണ്ടുപോകാന്‍!"

പഴയ മുത്തശ്ശിക്കഥ!
സഹ്യസന്താന്‍ പ്രതിബിംബ ദര്‍ശനം.
സഹ്യാന്തക പ്രതിരൂപദര്‍ശനം ,
ഈ പുതിയമുത്തശിക്കഥ!

ഹരിദാഭ ഗ്രാമം, കുടിനീരുശാലകള്‍,
നിമ്നോന്നതങ്ങലാം ഇളമാറ്,
ആവാസ മണ്ഡലം, കാടുംതടാകവും
തച്ചുതകര്താടി ത്തിമിര്‍ക്കുന്നു..
സഹ്യാന്തകന്‍!
ബകന്‍! അല്ല, കീചകന്‍!!
രാവണ-കംസ പ്രതിരൂപ ഭീകരന്‍!!
സഹ്യസന്ഥാന നിനച്ചാലുകള്‍ തീര്‍പ്പവന്‍!



No comments:

Post a Comment